KeralaLatest NewsNews

വിവാദങ്ങളോബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ല, ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല; കമൽ

തിരുവനന്തപുരത്ത് 2500 ഡെലിഗേറ്റ് പാസുകള്‍ നല്‍കി. കൊച്ചിയിലും 2500 പാസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

കൊച്ചി: 25ആമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള കൊച്ചി എഡിഷനു ആവേശകരമായ തുടക്കം. വിവാദങ്ങളോ ബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ലെന്നും ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സലിം കുമാറിനെ ക്ഷിണിച്ചില്ലെന്ന വിവാദങ്ങൾക്കുള്ള മറുപടി കൂടിയാണ് കമലിന്റെ വാക്കുകൾ

”തിരുവനന്തപുരത്ത് നടന്ന മേളയില്‍ തിയേറ്ററിനകത്ത് നിന്ന് ആര്‍ക്കും കോവിഡ് പകര്‍ന്നിട്ടില്ല. ഓരോരുത്തരും കോവിഡ് പ്രോട്ടോക്കോള്‍ ഗൗരവമായി പാലിക്കേണ്ടതുണ്ട്. പുതുതലമുറയുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇത്തവണത്തെ ചലച്ചിത്രോല്‍സവത്തിന്റെ വലിയ കരുത്ത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ട് നില്‍ക്കുന്ന മഹത്തായ കലാരൂപമാണ് സിനിമ. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്പോഴും സിനിമ ആസ്വദിക്കാന്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേളയുടെ ആദ്യപതിപ്പ് വിജയകരമായിരുന്നു.

read also:അര്‍ധ നഗ്നയായുള്ള ഫോട്ടോഷൂട്ടില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മാല; റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നു?

21 വര്‍ഷത്തിന് ശേഷം ആണ് കൊച്ചിയില്‍ വീണ്ടും ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 98 ലാണ് ചലച്ചിത്ര അക്കാദമി സ്ഥാപിക്കുന്നത്. ഷാജി എന്‍ കരുണ്‍ ആയിരുന്നു അന്നത്തെ ചെയര്‍മാന്‍. അക്കാദമി സ്ഥാപിച്ചതിനു ശേഷം ഉള്ള ആദ്യത്തെ ഐഎഫ്എഫ്‌കെ രാജ്യന്തര മേള 99 ല്‍ കൊച്ചിയിലാണ് നടന്നത്. ഇപ്പോഴത്തെ കമ്മിറ്റി നിലവില്‍ വരുന്നത് 2016 ലാണ്. ആദ്യവര്‍ഷം നന്നായി നടന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോരോ പ്രശ്‌നങ്ങളെ അതി ജീവിച്ചാണ് മേള മുന്നോട്ട് പോയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ട് മാത്രമാണ് മേള നടത്താന്‍ കഴിഞ്ഞത്. മേളയുടെ 25 വര്‍ഷം എന്നത് ചെറിയ കാലയളവല്ല. ഒരു തലമുറ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ടെന്നും” കമല്‍ പറഞ്ഞു.

ഓണ്‍ലൈനിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്രമേള രജത ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് തിരി തെളിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ദേശീയഅന്തര്‍ദേശീയ സംസ്ഥാന തലങ്ങളില്‍ മികവിനുള്ള പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ശ്യാം പുഷ്‌കരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആഷിക് അബു, റഫീഖ് അഹമ്മദ്, വിധു വിന്‍സെന്റ്, വിനായകന്‍, റിമ കല്ലിങ്കല്‍, സുരേഷ് കൊല്ലം, നിമിഷ സജയന്‍, ജോജു ജോര്‍ജ്ജ്, സിത്താര കൃഷ്ണകുമാര്‍, സൗബിന്‍ ഷാഹിര്‍, സമീറ സനീഷ്, വിജയ് ബാബു, മണികണ്ഠന്‍ ആചാരി, രഞ്ജിത്ത് അമ്പാടി, എഡിറ്റര്‍ കൃഷ്ണദാസ്, ക്യാമറാമാന്‍ മനീഷ് മാധവന്‍, സ്വാസിക, അന്നാ ബെന്‍ എന്നീ 24 പ്രതിഭകള്‍ കെജി ജോര്‍ജ് കൊളുത്തിയ തിരിനാളം ഏറ്റെടുത്തു ദീപം തെളിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് 2500 ഡെലിഗേറ്റ് പാസുകള്‍ നല്‍കി. കൊച്ചിയിലും 2500 പാസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button