Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പിഎസ് സി നിയമന പ്രതിഷേധം; ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ

ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അർപ്പിച്ച് 48 മണിക്കൂർ സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ഇരിക്കുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി

PSC appointment protest; Sobha Surendran with support for job seekers

പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ബിജെപി നിർവാഹക സമിതി അംഗവും മുതിർന്ന നേതാവുമായ ശോഭാ സുരേന്ദ്രൻ. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ അമ്മമാരുടെ
മനസ് ഉദ്യോഗാർത്ഥികൾക്കൊപ്പമുണ്ടെന്ന് ശോഭാ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. 24 വയസുള്ള മകന്റെ അമ്മയായിട്ടാണ് സമരപ്പന്തലിലേക്ക് എത്തിയത്. ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അർപ്പിച്ച് 48 മണിക്കൂർ സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹം ഇരിക്കുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, 48 മണിക്കൂർ കഴിഞ്ഞാൽ ഈ വിഷയം മനസിൽ നിന്ന് പോകില്ല. എജ്യുക്കേറ്റഡായിട്ടുള്ള വിദ്യാർത്ഥികളുണ്ടാവുകയെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്.

അയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന വിഷയത്തിൽ കെമിസ്ട്രി പഠിപ്പിക്കുന്ന ടീച്ചർ ബയോളജി പഠിപ്പിച്ചാൽ മതിയെന്നത് പ്രൈവറ്റ് ഫീസ് നൽകി പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് വിഷയമില്ല, എന്നാൽ, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ സംബന്ധിച്ച് വലിയ വിഷയമാണ്. അന്താരാഷ്ട്ര സംവിധാനത്തിലേക്ക് സ്‌കൂളുകളെ ഉയർത്താൻ ഗവൺമെന്റ് ചിലവഴിച്ചിട്ടുള്ളത് കോടികളാണ്. ഇതു സംബന്ധിച്ച കണക്ക് മുഖ്യമന്ത്രി പറയണം. എന്തുകൊണ്ടാണ് സർക്കാർ നിയമനത്തെ മാത്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താത്തതെന്നും ശോഭാ സുരേന്ദ്രൻ എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന വിഷയത്തിൽ ആരാഞ്ഞു.

അതേസമയം, എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമന വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ സമരപ്പന്തലിന് മുന്നിൽ ശയന പ്രദക്ഷിണം ചെയ്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button