കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലിങ്ക് ആണ് കർഷക സമരത്തിൻ്റെ യഥാർത്ഥ കളികൾ പുറത്തുകൊണ്ടുവന്നത്. കർഷക സമരത്തെ ഖാലിസ്ഥാൻ ‘ഹൈജാക്ക്’ ചെയ്തുവെന്ന ആരോപണത്തിന് ശക്തികൂട്ടുന്നതായിരുന്നു ഗ്രേറ്റയുടെ ട്വിറ്റർ പോസ്റ്റ്. പോസ്റ്റിനൊപ്പം ഗ്രേറ്റ പങ്കുവെച്ച ടൂൾക്കിറ്റ് ആണ് വിവാദമായത്. ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്ത ടൂൾക്കിറ്റ് താമസിയാതെ പിന്‍വലിക്കുകയും പിന്നാലെ തന്നെ പരിഷ്‌കരിച്ച ടൂൾക്കിറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഗ്രേറ്റ പങ്കുവെച്ച, വിവാദമായ ടൂൾക്കിറ്റ് ഇങ്ങനെ:
ജനുവരി 26-ലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു ആദ്യത്തേത്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അതിനായി അവര്‍ ചെയ്യേണ്ട വിവരങ്ങൾ ഇതൊക്കെയെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഗ്രേറ്റയുടെ ആദ്യത്തെ ടൂൾക്കിറ്റ്. ഇതിൽ ഇന്ത്യയ്ക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാല ചരിത്രമുണ്ടെന്നും ഭരണഘടന ലംഘിച്ചുകൊണ്ടുള്ള അപകടകരമായ നയങ്ങളാണ് ഇന്ത്യ തുടരുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യ ജനാധിപത്യത്തില്‍നിന്ന് പിന്‍വലിഞ്ഞ് ഫാസിസത്തിലേക്ക് കുതിക്കുകയാണെന്നും ലോകജനത ഇത് തിരിച്ചറിയണമെന്നുമായിരുന്നു ഗ്രേറ്റ പങ്കുവെച്ച ടൂൾക്കിറ്റിൽ ഉണ്ടായിരുന്നത്.
Also read:രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് മുന്നേ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു
പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെടുത്തി ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനായി ഒരു ടൂൾക്കിറ്റ് സൃഷ്ടിക്കുകയും അതിനായി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുമായി സഹകരിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഡൽഹി പൊലീസ് പരിസ്ഥിതി പ്രവർത്തകരായ ദിഷ രവി, നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരായ അന്താരാഷ്ട്ര പ്രചാരണത്തിനുള്ള ടൂൾക്കിറ്റിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂല പോയറ്റിക് ഫൗണ്ടേഷനാണെന്ന് ഡൽഹി പോലീസ് പറയുന്നു. നികിത ജേക്കബിന്റെ മുംബൈയിലെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. ഈ സമയം നികിത വീട്ടിലുണ്ടായിരുന്നില്ല. ഇവരെ കണ്ടെത്താനുളള ശ്രമം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments