പുതുച്ചേരി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം നാളെ നടത്താനിരിക്കെ ഇന്ന് ഒരു എംഎൽഎ കൂടി രാജിവെച്ചു. ഇതോടെ വി. നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഇതിനോടകം തന്നെ നാല് എം.എല്‍.എമാരാണ് പോണ്ടിച്ചേരിയില്‍ രാജിവെച്ചത്. പുതുച്ചേരി കാമരാജ് നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയാണ് ഒടുവില്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ആവശ്യം ഉന്നയിച്ച് ഉടന്‍ സ്പീക്കറെ കാണുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി അടിയന്ത മന്ത്രി സഭാ യോഗം വിളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍മന്ത്രി എ.നമശ്ശിവായം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് 12 പ്രവര്‍ത്തകര്‍ കൂടി പാർട്ടി വിട്ടത്.
Post Your Comments