ബെയ്ജിംഗ് : ഇന്ത്യയും അമേരിക്കയും ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ചൈന. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ് അമേരിക്കയുടെ നടപടിയെന്ന് ചൈനീസ് പ്രതിനിധി ആരോപിച്ചു. ഇന്ത്യയും, അമേരിക്കയും ആപ്പുകള്‍ നിരോധിച്ചത് ചൈനയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഘടന യോഗം ചേര്‍ന്നത്. ഉഭയകക്ഷി വ്യാപാര നയങ്ങളുടെ ലംഘനമാണെന്ന് പരാതിയുയര്‍ത്തി. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയാണ് അമേരിക്ക ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണം. സംഘന മുന്നോട്ടുവെയ്ക്കുന്ന നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് രാജ്യം നടത്തിയതെന്നും ചൈനീസ് പ്രതിനിധി കുറ്റപ്പെടുത്തി.
Post Your Comments