പുനലൂർ: ഗുരുവായൂർ – പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് മധുരയിലേക്ക് നീട്ടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കോവിഡ് മൂലം 11 മാസം നിർത്തിവച്ചിരുന്ന സർവീസ് ഈ മാസം 3നാണ് പുനരാരംഭിച്ചത്. എന്നാൽ ഇതുവരെ സർവീസ് നീട്ടുന്നതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മധുരയിലേക്ക് സർവീസ് നീട്ടിയാൽ എറണാകുളം – കൊല്ലം – ചെങ്കോട്ട ഭാഗത്തുള്ളവർക്ക് മധുരയിലേക്ക് പോകാൻ പകൽ സമയ സർവീസ് ലഭിക്കും.മധുര – വിരുദ്നഗർ – ചെങ്കോട്ട ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകാവാനും സാധിക്കും.
റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. എംപിമാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
Post Your Comments