വീടിന്റെ മുന്‍വാതിലിന് അകത്തും പുറത്തും തടസങ്ങള്‍ ഉണ്ടാകുന്നത് ഗൃഹത്തിന് ഐശ്വര്യകരമല്ല.
ഉദാഹരണത്തിനു വാതിലിനു നേരെ ഗോവേണി-സ്റ്റെപ്പുകള്‍ വരുക, തൂണുകള്‍, വാതിലിന് കുറുകേ ഭിത്തികള്‍, കട്ടിളക്കാലുകള്‍, ജനല്‍ക്കാലുകള്‍ വരിക എന്നിങ്ങനെയുള്ള തടസങ്ങള്‍ വരുന്നതു ഗൃഹനാഥനു ദോഷങ്ങള്‍ വരുത്തിവയ്ക്കും.
ഗൃഹത്തിനുപുറത്തും ഇതുപോലുള്ള തടസങ്ങള്‍ ശാസ്ത്രഹിതമല്ല. മുന്‍വാതിലിനു നേരെ തുളസിത്തറ, മുല്ലത്തറ, ഗേറ്റിന്റെ കാലുകള്‍, കിണര്‍, കുളം എന്നിവ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്കു കര്‍ത്തവ്യതടസത്തെ പ്രധാനം ചെയ്യുമെന്നാണ് ശാസ്ത്രം.
Post Your Comments