KeralaLatest NewsNewsTechnology

ഡെബിറ്റ് കാര്‍ഡ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി)

ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്.

Read Also: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ചില്ലിക്കാശുപോലും സംഭാവന നൽകില്ലെന്ന് സിദ്ധരാമയ്യ

അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേയ്, പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും പുറത്തിറക്കുക. കാര്‍ഡുകള്‍ പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്തവയുമായിരിക്കും. ഈ കാര്‍ഡുകള്‍ കെഎഫ്സിയുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകള്‍ വരെ നടത്താന്‍ സാധിക്കുന്നതായിരിക്കും.

Read Also: കോവിഡ് പരിശോധനയ്ക്കായി കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി ഖത്തര്‍

ഇതു കൂടാതെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ എടിഎം, പിഓസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. കെഎഫ്സി സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇനി മുതല്‍ ഇതുവഴി ആയിരിക്കാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button