ബംഗളൂരു : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു ചില്ലിക്കാശുപോലും സംഭാവന നൽകില്ലെന്ന് കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമക്ഷേത്ര നിർമ്മാണത്തിന് വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് എതിർപ്പുമായി സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്.
Read Also : ‘മൻ കി ബാത്ത് ഫോർ ചിൽഡ്രൻ’ മലയാളം പതിപ്പ് പ്രകാശനം ചെയ്തു
തർക്ക ഭൂമിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ഹിന്ദുക്കൾക്ക് വേണ്ടിയാണ് രാമക്ഷേത്രമെങ്കിൽ എവിടെ വേണമെങ്കിലും നിർമ്മിക്കാമെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. രാമക്ഷേത്രഭൂമി തർക്കം പരിഹരിച്ച സുപ്രീംകോടതി വിധി കൂടിയാണ് സിദ്ധരാമയ്യ ഇതിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ ആളുകളിൽ നിന്നും പണം ശേഖരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ ഇവർ പുറത്തുവിടുന്നുണ്ടോ?. കഴിഞ്ഞ തവണ ക്ഷേത്ര നിർമ്മാണത്തിനെന്ന പേരിൽ പണത്തിന് പകരം കല്ലുകളാണ് ഇവർ പിരിച്ചത്. ഇത് സംഭാവനയായി കണക്കാക്കുന്നില്ലെന്നും സിദ്ധരാമയ്യ പറയുന്നു.
Post Your Comments