എല്ലാ പരമ്പരയിലും ഒരു പിങ്ക്-ബോള്‍ ടെസ്റ്റ് അനുയോജ്യമാണെന്നും ഇത് കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനായി ജനക്കൂട്ടത്തെ വലിയ തോതില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ബിസിസിഐ പ്രസിഡൻറ്റ് സൗരവ് ഗാംഗുലി പറഞ്ഞു.
Read Also: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് ഫെബ്രുവരി 24 ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കാനിരിക്കുകയാണ്. മല്‍സരം കാണാന്‍ ആരാധകരെയും അനുവദിക്കും. മല്‍സരത്തിനുള്ള ടിക്കറ്റ് മുഴുവനും വിറ്റ് പോയെന്നും സൗരവ് ഗാംഗുലി അറിയിച്ചു.
Read Also: പ്രിയതാരത്തിന് വാലെന്റൈൻസ് ഡേ ഗിഫ്റ്റ് ആയി ക്ഷേത്രം പണിത് ആരാധകർ
താന്‍ ജയ് ഷായോട് സംസാരിച്ചെന്നും ടെസ്റ്റ് കഴിഞ്ഞുള്ള ടി 20 മല്‍സരത്തിനുമുള്ള ടിക്കറ്റുകള്‍ വിറ്റ് പോയെന്നും അദ്ദേഹം സ്റ്റാര്‍ സ്പോര്‍ട്ട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എല്ലാ തലമുറയിലും ഓരോ മാറ്റങ്ങള്‍ വരുമെന്നും അതില്‍ ഒന്നായി പിങ്ക് ബോള്‍ ടെസ്റ്റിനെ കണ്ടാല്‍ മതി എന്നും ഗാംഗുലി വ്യക്തമാക്കി.
Post Your Comments