
ഷാര്‍ജ: വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. വാസിത്തിലെ ഒരു വില്ലയിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. അറബ് വംശജനായ കുട്ടിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
തിങ്കളാഴ്‍ച രാവിലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. കുട്ടിയെ വീട്ടില്‍ കാണാനില്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ഗ്യാരേജ് ഡോറിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. നാഷണല്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments