ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വൻ ഓഫറുമായി ഡിഎംകെ. 25,000 രൂപ നല്‍കി അപേക്ഷ വാങ്ങി പൂരിപ്പിച്ച് നല്‍കിയാൽ ടിക്കറ്റ് ലഭിക്കും. നാളെമുതല്‍ ഈമാസം 24വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡി എം കെയാണ് സ്ഥാനാര്‍ത്ഥിമോഹികളില്‍ നിന്ന് ആപ്ളിക്കേഷന്‍ സ്വീകരിക്കുന്നത്. സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ ഏതെങ്കിലും സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കുകയാണെങ്കില്‍ അവിടെ അപേക്ഷിച്ചവര്‍ക്ക് പണം മടക്കിനല്‍കുമെന്ന് ഡി എം കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്‍ പറഞ്ഞു.
ഡി എം കെയുടെ പ്രധാന സഖ്യകക്ഷി കോണ്‍ഗ്രസാണ്. ജനറല്‍ സീറ്റുകളിലെ ഒരു അപേക്ഷകന്‍ 25,000 രൂപയാണ് നല്‍കേണ്ടതെങ്കിലും സ്ത്രീകള്‍ക്കും സംവരണ വിഭാഗത്തിലുളളവര്‍ക്കും ഇളവുണ്ട്. ഇവര്‍ക്ക് 15,000 രൂപ നല്‍കിയാല്‍ മാത്രം മതി. ഇപ്പോള്‍ ഡി എം കെ മത്സരിക്കുന്ന സീറ്റുകളില്‍ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡി എം കെയ്ക്കൊപ്പം ഭരണ കക്ഷിയായ എ ഐ എ ഡി എം കെയും കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും സ്ഥാനാര്‍ത്ഥിമോഹികളില്‍ നിന്ന് ആപ്ളിക്കേഷന്‍ വാങ്ങാനുളള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
read also: സംസ്ഥാനങ്ങള്‍ക്ക് കൈനിറയെ സാമ്പത്തിക സഹായം; കേന്ദ്ര നികുതി ഇനത്തിലെ 16-ാം ഗഡുവും അനുവദിച്ചു
തമിഴ്നാട്ടില്‍ 15,000 രൂപയും പുതുച്ചേരിയില്‍ 5000 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുന്നവര്‍ക്കും ആപ്ളിക്കേഷന്‍ നല്‍കാം. ഈ മാസം 25 മുതല്‍ അടുത്തമാസം അഞ്ചുവരെയാണ് എ ഐ എ ഡി എം കെ അപേക്ഷ സ്വീകരിക്കുന്നത്.കമലിന്റെ പാര്‍ട്ടി ഒരു അപേക്ഷകനില്‍ നിന്ന് 25,000 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ വാങ്ങിയ തുക തിരികെ കിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന മൂലധനമായി ഇത് മാറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Post Your Comments