കൊച്ചി : ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ കമിതാക്കളുടെ ഒളിച്ചോട്ടവും പീഡനവും ഏറുന്നു, ഓടിപ്പോയ പെണ്‍കുട്ടിയെ തിരിച്ചെത്തിച്ചപ്പോള്‍ പറഞ്ഞ മറുപടി കേട്ട് പോലീസ് സ്തംഭിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലേറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും കൈവശം മൊബൈല്‍ ഫോണോ, ലാപ്‌ടോപ്പോ ഉണ്ട്. എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചിതമല്ലാത്ത മാതാപിതാക്കള്‍ക്ക് സ്വന്തം മക്കള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍.
Read Also : മേക്ക് ഇന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്
അടുത്തിടെ 17 വയസുള്ള കൗമാരക്കാരനൊപ്പം ഒളിച്ചോടിയ 19 വയസുള്ള പെണ്‍കുട്ടിയെ പോലീസ് പിടികൂടി തിരികെ എത്തിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാക്കി കേവലം 3,000 രൂപ മാത്രം കൈയില്‍ കരുതിയാണ് ഇവര്‍ പോയത്.
ദീര്‍ഘദൂര ബസില്‍ രാത്രി യാത്ര ചെയ്ത് രാവിലെ തങ്ങുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. പണം തീര്‍ന്നതോടെ സഹായത്തിനായി സുഹൃത്തിനെ വിളിക്കുവാന്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോള്‍ ലഭിച്ച ടവര്‍ ലൊക്കേഷനനുസരിച്ച് ഇവരുടെ ഒളിത്താവളത്തിനു ചുറ്റുമുള്ള നൂറോളം ഹോംസ്റ്റേകളും ഹോട്ടലുകളും പരിശോധിച്ചാണ് കണ്ടെത്തിയത്.
സമാനമായി 16 വയസുള്ള ആണ്‍കുട്ടിക്കൊപ്പം പോയ 13 വയസുള്ള പെണ്‍കുട്ടിയെ പോലീസ് പിടികൂടി മടക്കിയെത്തിച്ചിരുന്നു. മടങ്ങിയെത്തിയ കുട്ടികളില്‍ പലരേയും കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ ഇവര്‍ പറയുന്നത് സ്‌നേഹം ലഭിക്കുന്നില്ല, ആരും തങ്ങളെ പരിഗണിക്കുന്നില്ല എന്നാണ്. കഷ്ടപ്പെട്ട് മക്കളുടെ നല്ല ഭാവിക്കായി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത മാതാപിതാക്കള്‍ക്ക് ഈ മറുപടി ഹൃദയം നുറുങ്ങുന്നതാണ്.
Post Your Comments