ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് വന്‍കിട വിദേശകമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക് വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്ത് ശക്തമായി മുന്നേറുക തന്നെയാണ്. ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഇലക്ട്രോണിക്സ്, വാഹനവിപണി, മരുന്ന് നിര്‍മ്മാണം ഇങ്ങനെ വിവിധ കമ്പനികള്‍ ഇന്ത്യയിലേക്ക് അവരുടെ നിര്‍മ്മാണം ആരംഭിക്കാനോ നിലവിലുളളവ വര്‍ദ്ധിപ്പിക്കാനോ തയ്യാറാകുകയാണ്. അത്തരത്തില്‍ ഏറ്റവും പുതിയതാണ് ഓട്ടോമൊബൈല്‍ രംഗത്ത് അതികായരും ഇലക്ട്രിക്കല്‍ വാഹന വിപണിയില്‍ മുന്‍പന്തിയിലുമുളള ടെസ്‌ലയുടെ വരവ്. 2015ല്‍ അമേരിക്കയില്‍ സാന്‍ ജോസില്‍ ടെസ്‌ലയുടെ മോട്ടോര്‍ കാമ്പസിലെത്തിയ പ്രധാനമന്ത്രി കമ്പനി സിഇഒ ഇലോണ്‍ മസ്‌കുമായി കണ്ട് കൂടിക്കാഴ്ച നടത്തി.
Read Also : ഇന്ത്യയ്‌ക്കൊരു പൊൻതൂവൽ കൂടി; ബഹിരാകാശത്തേക്ക് കുതിയ്ക്കാൻ തയ്യാറെടുത്ത് മോദിയുടെ ചിത്രവും ഭഗവദ്‌ഗീതയും
ഇന്ത്യയിലേക്കുളള തങ്ങളുടെ വരവിനെ സൂചിപ്പിച്ച് ഈവര്‍ഷമാദ്യം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 8ന് കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ ടെസ്‌ല
ഇന്ത്യാ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന രജിസ്റ്റേര്‍ഡ് ഓഫീസ് ആരംഭിച്ചു. ഗവേഷണ വികസന കേന്ദ്രത്തിനായി ടെസ്‌ല
മുന്‍പ് തന്നെ ബംഗളൂരുവില്‍ സ്ഥലം തേടിയിരുന്നു. ടെസ്‌ലയുടെ പദ്ധതികളായ ഇലക്ട്രിക് വെഹിക്കിള്‍, എയ്‌റോ സ്പെയ്സ് എന്നിവയ്ക്ക് അനുയോജ്യമാണ് ബംഗളൂരു എന്നാണ് കമ്പനി വിലയിരുത്തുന്നത്. ഇതിനു പുറമേയാണ് ഇലക്ട്രിക് വെഹിക്കിള്‍ പ്‌ളാന്റ് നിര്‍മ്മാണത്തിന് ടെസ്‌ല സ്ഥലം തേടിയിരിക്കുന്നത്.
Post Your Comments