ഇസ്ലാമാബാദ്: താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അഫ്ഗാന്‍ താലിബാന്റെ അതിശക്തനായ നേതാവാണ് അദ്ദേഹം. അഫ്ഗാന്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ സ്‌ഫോടനത്തിലാണ് അഖുന്‍സാദ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അഖുന്‍സാദ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍, പാകിസ്താന്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ താലിബാന്‍ ചീഫാവും ഇയാള്‍.
നേരത്തെ മുല്ല ഒമര്‍, മുല്ലാ അക്തര്‍ മന്‍സൂര്‍ എന്നിവര്‍ പാകിസ്താനിലാണ് കൊല്ലപ്പെട്ടത്. അഖുന്‍സാദ മാത്രമല്ല സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്. താലിബാന്റെ ഇന്റലിജന്‍സ് ചീഫ് മുല്ലാ മത്തിയുല്ല, ഫിനാന്‍സ് ഹെഡ് ഹാഫിസ് അബ്ദുള്‍ മജീദ് എന്നിവരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ക്വെറ്റയിലെ സേഫ് ഹൗസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മാസങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്നും ഹഷ്‌തെ സുബ് എന്ന ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാഫിസ് അബ്ദുള്‍ മജീദിന്റെ സേഫ് ഹൗസായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഖുന്‍സാദയും മത്തിയുല്ലയും തല്‍ക്കക്ഷണം കൊല്ലപ്പെട്ടു. എന്നാല്‍ മജീദ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ശേഷമാണ് കൊല്ലപ്പെട്ടത്. 2020 ഏപ്രിലിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിലയിരുത്തല്‍. താലിബാന്റെ കുറച്ച് സീനിയര്‍ നേതാക്കളും കൊല്ലപ്പെട്ടെന്നാണ് സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ സീനിയര്‍ താലിബാന്‍ നേതാവ് അഹമ്മദുള്ള വാസിഖ് ഈ റിപ്പോര്‍ട്ട് തള്ളി. വ്യാജ വാര്‍ത്തയാണ് ഇത്. അദ്ദേഹം ജീവനോടെയുണ്ടെന്നും വാസിഖ് പറഞ്ഞു.താലിബാന്റെ ശത്രുക്കളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് പിന്നിലെന്നും, അവരുടെ തോല്‍വികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നും അഹമ്മദുള്ള വാസിഖ് പറഞ്ഞു.നേരത്തെയും അഖുന്‍സാദ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊക്കെ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
read also ; ഓടിളക്കി ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു കുഞ്ഞ് മരിച്ച നിലയില്‍
അതേസമയം നേരത്തെയും മരണം താലിബാന്‍ മറച്ചുപിടിച്ചിട്ടുമുണ്ട്. മുല്ല ഒമറിന്റെ മരണം രണ്ട് വര്‍ഷത്തോളം മറച്ചുപിടിച്ചിരുന്നു താലിബാന്‍. 2013ലാണ് മുല്ലാ ഒമര്‍ മരിച്ചത്. 2015 ജൂലായിലാണ് മുല്ലാ ഒമറിന്റെ മരണം താലിബാന്‍ സ്ഥിരീകരിച്ചത്. മുല്ലാ ഒമറിന്റെ പിന്‍ഗാമിയായി വന്ന മുല്ല അക്തര്‍ മന്‍സൂര്‍ 2016ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. അതിന് ശേഷമാണ് അഖുന്‍സാദ എത്തിയത്. അഖുന്‍സാദയുടെ സഹോദരന്‍ ഹാഫിസ് അഹമ്മദുള്ള 2019ല്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments