Latest NewsKeralaNews

വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം കവര്‍ തലയിലിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ മരണത്തില്‍ ദുരൂഹത

സമാന രീതിയില്‍ മുമ്പ് മൂന്ന് പേര്‍ മരിച്ചതായി വിവരം

കൊച്ചി : വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം കവര്‍ തലയിലിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. സമാന രീതിയില്‍ മുമ്പ് മൂന്ന് പേര്‍ മരിച്ചതായാണ് വിവരം . ഇതോടെ വിശദ അന്വേഷണം തുടങ്ങാനാണ് പൊലീസിന്റെ തീരുമാനം. വീട്ടിലെ കിടപ്പുമുറിയിലാണ് 17 കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരട്  പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയ മകള്‍ നെഹിസ്യ (17)യെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞാന്‍ പോകുന്നു’ രണ്ടു വാക്കുകളില്‍ ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിയത് ആത്മഹത്യയാണെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും മരിക്കാന്‍ പെണ്‍കുട്ടി സ്വീകരിച്ച മാര്‍ഗമാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്‌.

Read Also : കവര്‍ച്ചക്കാര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചത് തലസ്ഥാന നഗരിയിലെ അതീവസുരക്ഷാ മേഖലയില്‍

വായിലും മൂക്കിലും പഞ്ഞിനിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തില്‍ കയര്‍ മുറുക്കി കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഫൊറന്‍സിക് വിഭാഗത്തെ വിളിച്ചുവരുത്തി പരിശോധന നടത്തി. കുട്ടി ആത്മഹത്യചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ അച്ഛനും മൂത്ത സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആത്മഹത്യ തന്നെയെന്ന് പൊലീസ് അറിയിക്കുന്നതെങ്കിലും മരണത്തിലെ അസാധാരണത്വത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തും. ഇത്തരത്തില്‍ ആത്മഹത്യ മുന്‍പും ചിലര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങളില്‍ നിന്നും സൂചന ലഭിക്കുന്നുണ്ട്. സമാന രീതിയില്‍ മൂന്നു പേരെങ്കിലും മരിച്ചതായിട്ടാണ് വിവരം. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് ഒന്നോ രണ്ടോ മാര്‍ക്കിന്റെ കുറവുണ്ടായി. ഇതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യചെയ്തതാണോ എന്നാണ് പൊലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button