CricketLatest NewsNewsIndiaInternationalSports

‘ഇന്ത്യയെ കണ്ട് പഠിക്കൂ’; ഞെട്ടിച്ച് ഇമ്രാൻ ഖാൻ

ലോകത്തിലെ മികച്ച ടീമായി ഇന്ത്യ മാറുന്നുവെന്ന് ഇമ്രാൻ ഖാൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ടീമായി മാറുകയാണെന്നും ക്രിക്കറ്റ് ഘടന മെച്ചപ്പെടുത്തിയതാണ് കാരണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മികച്ച ടീം ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ ഇന്ത്യയെ കണ്ട് പഠിക്കണമെന്നും ഇമ്രാൻ പറഞ്ഞു.

Also Read:ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായാണ് സിപിഎം കാണുന്നത് : മുല്ലപ്പളളി

”പാക്കിസ്ഥാൻ എല്ലായ്പ്പോഴും ഒരു നല്ല ടീമായിരുന്നുവെങ്കിലും ഉൽ‌പാദനക്ഷമതയില്ലാത്ത ക്രിക്കറ്റ് ഘടന കാരണം മുൻനിരയിൽ നിലയുറപ്പിക്കാൻ കഴിയുന്നില്ല. ഇന്ത്യയിലേയ്ക്ക് നോക്കൂ, അവർ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി മാറുകയാണ്. അവരെപ്പോലെ തന്നെ മികച്ച പ്രതിഭകൾ നമുക്കുമുണ്ട്. പക്ഷേ, അവരെ വാർത്തെടുത്ത് മികച്ചൊരു ടീമാക്കി മാറ്റാൻ സമയമെടുക്കും. കൃത്യമായ പദ്ധതിയിലൂടെ അത്തരമൊരു ടീമായി മാറാൻ സാധിക്കും. നമ്മുടെ ടീമും ലോകത്തിലെ മികച്ച ടീമായി മാറും”. ഇമ്രാൻ ഖാൻ പറഞ്ഞു.

Also Read:ഐ.പി.എൽ; രജിസ്റ്റർ ചെയ്തത് 1114 പേർ, അന്തിമ പട്ടികയിലെത്തിയ 292 പേരിൽ 164 പേർ ഇന്ത്യക്കാർ

തിരക്കുപിടിച്ച സമയമായതിനാൽ ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഫലങ്ങൾ ലഭിക്കുമെന്നും പാക് പ്രധാനമന്ത്രി പറയുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ രക്ഷാധികാരി കൂടിയാണ് ഇമ്രാൻ.

“സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ക്രിക്കറ്റിനായി ചിലവഴിക്കാൻ സമയം കിട്ടാറില്ല. മത്സരങ്ങൾ പോലും കാണാറില്ല. ടീം ക്രമേണ മികച്ച ടീമായി മാറും’’- ഇമ്രാൻ ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button