Latest NewsCricketNewsIndiaInternationalSports

“ഇന്ത്യൻ ടീമിനെ കണ്ടുപഠിക്കൂ “; പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ഉപദേശിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ഇന്ത്യ മികച്ച ടീമായി മാറുകയാണെന്നും മെച്ചപ്പെട്ട ക്രിക്കറ്റ് സംവിധാനമാണ് ഇതിന് കാരണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Read Also : ഈ മന്ത്രം ചൊല്ലിയാൽ തൊഴില്‍ രംഗത്ത് വിജയം ഉറപ്പ്

“ഇന്ത്യയിലേയ്ക്ക് നോക്കൂ, അവർ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായി മാറുകയാണ്. നമുക്കും കൂടുതൽ പ്രതിഭകളുണ്ട്. ഘടന മെച്ചപ്പെടുത്താനും പ്രതിഭകളെ വാർത്തെടുക്കാനും സമയമെടുക്കും. നമ്മുടെ ടീമും ലോകത്തിലെ മികച്ച ടീമായി മാറും”. ഇമ്രാൻ ഖാൻ പറഞ്ഞു.

തിരക്കുപിടിച്ച സമയമായതിനാൽ ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ തലവൻ കൂടിയായ ഇമ്രാൻ ഖാൻ പറഞ്ഞു. 1992ലെ ലോകകപ്പിൽ പാകിസ്താൻ ടീമിനെ നയിച്ചത് ഇമ്രാൻ ഖാനായിരുന്നു. കളിക്കളത്തിലെ ഓൾ റൗണ്ട് പ്രകടനമാണ് ഇമ്രാൻ ഖാനെ പ്രശസ്തനാക്കിയത്. 2018ലാണ് ഇമ്രാൻ പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button