
ന്യൂഡല്‍ഹി : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള പട്ടികയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
Read Also : “ഞാൻ നീളമുള്ളവളാണ്, പക്ഷെ ഞാൻ ചെറിയ മനുഷ്യനെ ഇഷ്ടപ്പെടുന്നു” ; വൈറലായി ചിത്രങ്ങൾ
ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന. ‘പരീക്ഷണ’ അടിസ്ഥാനത്തിലാണ് ഇടത്തരം ബാങ്കുകളെ ആദ്യം സ്വകാര്യവല്‍ക്കരിക്കുന്നതെന്നും വരും വര്‍ഷങ്ങളില്‍ വലിയ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും നടപ്പാക്കുകയാണെന്ന് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായാണ് വിവരം. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജീവനക്കാരുടെ യൂണിയനുകളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം തല്‍ക്കാലം മരവിപ്പിക്കുകയായിരുന്നു
യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യ – 50,000, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 30,000, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 26,000, ബാങ്ക് ഓഫ് മഹാരാഷ്ട്ര- 13,000 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ജീവനക്കാര്‍ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവല്‍ക്കരിക്കാനാണ് സാധ്യത.
Post Your Comments