ന്യൂഡൽഹി: ഡൽഹിയിലെ ഗാസിപൂർ അതിർത്തിക്ക് സമീപം താമസിക്കുന്ന പ്രദേശവാസികൾ ശനിയാഴ്ച കർഷകരുടെ പ്രക്ഷോഭത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 80 ദിവസമായി കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് അതിർത്തിക്കടുത്തുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്, ഇതിനാലാണ് പ്രദേശവാസികൾ വിവിധ പ്രശ്‌നങ്ങൾ നേരിടുന്നത്.2020 നവംബർ 26 മുതൽ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇടനിലക്കാർ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുകയാണ് .
ഇവർ ഖാസിപൂർ അതിർത്തിയിൽ ഇരിക്കുകയാണ്, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന് ശേഷം ഇവർ ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പ്രാദേശിക ഭരണകൂടം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായത് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്ന് ദില്ലിയിലേക്കു ജോലിക്കും മറ്റാവശ്യങ്ങൾക്കും പോകുന്ന പ്രദേശവാസികൾ ആണ്. ഇവർ മണിക്കൂറുകളോളം തെരുവുകളിൽ കാത്തുനിൽക്കേണ്ടിവരുന്നത് മൂലം, ഒരു കൂട്ടം പ്രദേശവാസികൾ കർഷക പ്രക്ഷോഭത്തിനെതിരെ ‘ധർണ’ ഇരുന്നു.
അതിർത്തിക്കടുത്ത് താമസിക്കുന്നവർ തുടർച്ചയായ പ്രതിഷേധത്തിൽ വളരെയേറെ പ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും പ്രതിഷേധം ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ ദേശീയ പതാക അക്രമവും അപമാനവും നടത്തിയതിനെത്തുടർന്ന് ജനുവരി 29 ന് മറ്റൊരു പ്രതിഷേധ സ്ഥലമായ സിങ്കുവിലും നാട്ടുകാർ സമാനമായ പ്രതിഷേധം പ്രകടിപ്പിച്ചു.
read also: പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാനുള്ള ശ്രമം, തൃണമൂലിന്റെ മുദ്രാവാക്യം ജയ് ബംഗ്ലാ അപകടം: ബി.ജെ.പി
അക്രമാസക്തരായ ഈ ‘കർഷകർ’ തങ്ങളുടെ പ്രദേശത്ത് റോഡുകൾ തടയുന്നതിനെതിരെ സിങ്കുവിലെ ഗ്രാമവാസികൾ മുദ്രാവാക്യം വിളിക്കുകയും എതിർത്തപ്പോൾ, ‘കർഷക പ്രക്ഷോഭകർ’ അവരുമായും പൊലീസുമായും അക്രമാസക്തമായി ഏറ്റുമുട്ടുകയും ചെയ്തു. അലിപൂർ പിഎസിൽ നിന്നുള്ള എസ്‌എച്ച്‌ഒ പ്രദീപ് പലിവാൾ എന്ന പോലീസ് ഉദ്യോഗസ്ഥനെ ‘കർഷകപ്രക്ഷോഭകൻ’ വാളുകൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നിട്ടും, വാർത്താ ഏജൻസിയായ ANI ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ നാട്ടുകാർ തന്നെയാണോ ഇവരെന്ന് സംശയിക്കുകയും അവർ RSS-BJP പ്രവർത്തകരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
Post Your Comments