Latest NewsKeralaNews

‘സമര പാരമ്പര്യമുള്ള ഇടതുപക്ഷത്തിന്​ സമരങ്ങളോട്​ പുച്ഛം തോന്നുന്നത്​ ഭൂഷണമല്ല’; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ‘നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെ’ന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന്​ വാർത്ത സമ്മേളനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനടക്കമുള്ളവർ സമരത്തെ യു.ഡി.എഫ്​ ഗൂഢാലോചനയായി ചിത്രീകരിച്ച പശ്ചാത്തലത്തിലാണ്​ കൂറിലോസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​. സർക്കാരിന്റെ പല വിഷയങ്ങളിലും അനുകൂലിച്ചിട്ടുള്ള മാർ കൂറിലോസ്​ സി.പി.എമ്മിന്‍റെ മുസ്​ലിം ലീഗിനെതിരെയുള്ള സമീപനത്തിനെതിരെയും രംഗത്തുവന്നിരുന്നു.

https://www.facebook.com/geevarghese.coorilos/posts/3429634983814962

shortlink

Related Articles

Post Your Comments

Related Articles


Back to top button