ദേശീയപാതയിലെ ടോൾ പ്ലാസകളിൽ ഇന്ന് അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നു. ഫാസ്ടാഗ് ഇല്ലാത്തവർക്കും പ്രവർത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവർക്കും കനത്ത പിഴ ചുമത്തും. ടോളിന് ഇരട്ടി നിരക്കിലുള്ള തുകയാണ് പിഴയായി ഈടാക്കുക.
ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഇനിയും നീട്ടിനൽകാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയം അറിയിച്ചു. വാഹനങ്ങളിൽ ഫാസ്ടാഗ് പൂർണമായി നടപ്പാക്കാൻ 2020 മുതൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ ഇളവുകൾ നൽകുകയായിരുന്നു.
വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ് ടാഗിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയിൽ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണ് ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ നടപ്പാകുന്നത്.
Post Your Comments