KeralaLatest NewsNews

ലിബറലുകളുടെ ശ്രദ്ധയ്ക്ക്, രാജ്യ വിരുദ്ധതയ്ക്ക് ഇള്ളക്കുട്ടി ഡിഫൻസ്‌ ഇല്ല !

അജ്മൽ കസബ് അറസ്റ്റിൽ ആവുമ്പോൾ 21 വയസ്സായിരുന്നു. ബുർഹാൻ വാനിക്ക് വെടി കൊണ്ട് മരിക്കുമ്പോളും 21 വയസ്സായിരുന്നു.

ദുരൂഹത നിറഞ്ഞ കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മലയാളി അഭിഭാഷക കൂടിയായ പരിസ്ഥിതി പ്രവർത്തക നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി പോലീസ്. കർഷകസമരങ്ങൾക്ക് പിന്തുണയുമായി യുവപരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് ട്വിറ്ററിലൂടെ ഷെയർ ചെയ്ത ”ടൂൾകിറ്റ്” തയ്യാറാക്കി നൽകിയതിൽ ദിശയ്ക്കൊപ്പം ഇവർക്കും പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാൽ ടൂൾക്കിറ്റ് നൽകിയത് ദിശ രവി ആണെന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി ശങ്കു ടി ദാസ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ഡൽഹി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് ആയ CyPAD ആണ് ബാംഗ്ലൂരിൽ നിന്ന് ദിഷാ രവിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി പോലീസ് തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വിശദീകരിച്ചിട്ടുണ്ട്.

അതിൽ പറയുന്നത് ഇങ്ങനെയാണ്.
1. ജനുവരി 26ന് രാജ്യ തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പും ഗൂഡലോചനയും നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ടൂൾ കിറ്റ് ഡോക്യുമെന്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യക്ക് എതിരെ സാമ്പത്തികവും സാമൂഹികവും പ്രദേശികവുമായ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതാണ് പ്രസ്തുത ടൂൾ കിറ്റ്. അതിന്റെ നിർമ്മാതാകൾക്ക് എതിരെ ക്രിമിനൽ കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ഫെബ്രുവരി 4ലെ ട്വീറ്റ്)

2. ഫെബ്രുവരി 4ന് റെജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ദിഷാ രവി എന്ന യുവതിയെ ബാംഗ്ലൂരിൽ നിന്ന് CyPad അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യ വിരുദ്ധ ക്യാമ്പയിനായി ഉപയോഗിച്ച ടൂൾ കിറ്റിന്റെ എഡിറ്ററും അത് തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ പ്രധാന ആസൂത്രകയുമാണ് ഇവർ. ടൂൾ കിറ്റ് തയ്യാറാക്കുന്നതിനുള്ള ആലോചനകൾ നടന്ന വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചതും അതിന്റെ നിർമ്മിതിയുടെ ഓരോ ഘട്ടത്തിനും മേൽനോട്ടം നടത്തിയതും ദിഷാ രവിയാണ്.

3. ഇതിന്റെ ഭാഗമായി അവർ ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും ഇന്ത്യൻ സ്റ്റേറ്റിന് എതിരെ അസന്തുഷ്ടി വ്യാപിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.

4. ഗ്രേറ്റാ തുൻബെർഗിന് പ്രസ്തുത പ്രൊട്ടസ്റ്റ് ടൂൾ കിറ്റ് നൽകിയത് ദിഷാ രവിയാണ്.

5. പിന്നീട് ഗ്രേറ്റാ തുൻബെർഗ് ആ ടൂൾ കിറ്റ് അതേ പടി ട്വീറ്റ്‌ ചെയ്യുകയും കുറ്റം തെളിയിക്കുന്ന നിർണ്ണായക വിവരങ്ങൾ അബദ്ധത്തിൽ പൊതു മണ്ഡലത്തിൽ പരസ്യപ്പെടുത്തുകയും ചെയ്തപ്പോൾ ഇവർ ഗ്രേറ്റയോട് ആ മെയിൻ ഡോക്യുമെന്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും അപ്രകാരം തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ടൂൾ കിറ്റിലെ വരികൾ എഡിറ്റ് ചെയ്യുക എന്നതിൽ കവിഞ്ഞുള്ള വളരെയേറെ കാര്യങ്ങൾ ടൂൾ കിറ്റുമായി ബന്ധപ്പെട്ട് ഇവർ ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്.
(2,3,4,5 – ഇന്നലത്തെ ട്വീറ്റ്‌)

ഇപ്രകാരം ദിഷാ രവിയെ അറസ്റ്റ് ചെയ്‌തിന്റെ കാര്യ കാരണങ്ങൾ ഡൽഹി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അവർക്കെതിരെ ചുമത്തിയ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് കണ്ട് കോടതി അവരെ കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുമുണ്ട്. എന്നാൽ ഇതിനൊക്കെ എതിരെ ലിബറലുകൾക്ക് എന്താണ് പറയാനുള്ളത്? ദിഷാ രവിക്ക് 22 വയസ്സാണ് എന്ന്. അതി ശക്തമായ മറുവാദം തന്നെ. 22 വയസ്സുള്ള ആള് കുറ്റം ചെയ്‌താൽ ഒരു 25 വയസ്സെങ്കിലും ആയിട്ട് അറസ്റ്റ് ചെയ്യാമെന്ന് കരുതി പോലീസ് കാത്തു നിൽക്കാറാണല്ലോ സാധാരണ! ആ നിലയ്ക്ക് 22 വയസ്സിൽ തന്നെ ദിഷാ രവിയെ അറസ്റ്റ് ചെയ്തത് കടുത്ത അപരാധമായി പോയി.

Read Also: 5 മാസമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

സുഹൃത്തുക്കളേ, പെൺകുട്ടികൾക്ക് 18 വയസ്സിൽ ലീഗൽ കൺസെന്റ് കൊടുക്കാവുന്ന,
18 വയസ്സിൽ കല്യാണം കഴിച്ചു കുടുംബം നടത്താവുന്ന, 18 വയസ്സിൽ വോട്ട് ചെയ്ത് രാജ്യം ഭരിക്കേണ്ടവരെ തന്നെ തിരഞ്ഞെടുക്കാവുന്ന, 18 വയസ്സിൽ ഇഷ്ടമുള്ളതെന്തും ചെയ്യാവുന്ന നിയമ വ്യവസ്ഥയുള്ള നാടാണിത്. പിന്നെങ്ങനെയാ ക്രിമിനൽ പ്രൊസീഡിങ്സിന്റെ കാര്യം വരുമ്പോൾ മാത്രം 22 വയസ്സ് പോലും തീരെ ചെറിയ പ്രായം ആവുന്നത്? രാജ്യ വിരുദ്ധതയ്ക്ക് ഇള്ളക്കുട്ടി ഡിഫൻസ്‌ ഇല്ല. അജ്മൽ കസബ് അറസ്റ്റിൽ ആവുമ്പോൾ 21 വയസ്സായിരുന്നു. ബുർഹാൻ വാനിക്ക് വെടി കൊണ്ട് മരിക്കുമ്പോളും 21 വയസ്സായിരുന്നു. 22 വയസ്സപ്പോൾ തീരെ ചെറിയ പ്രായമല്ല. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന പ്രായം തന്നെയാണ്. കുറ്റം ചെയ്തില്ലെങ്കിൽ അത് പറയട്ടെ. അല്ലാതെ വയസിളപ്പത്തിന്റെ വിക്ടിം കാർഡ് ഇറക്കുന്നത് “ബാലിശ”മാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button