ചെന്നൈ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ആര്‍. അശ്വിന് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അശ്വിന്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്.
Read Also : സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു
ഇന്ത്യന്‍ മണ്ണിലെ നാല്‍പ്പത്തിയഞ്ച് ടെസ്റ്റുകളില്‍ അശ്വിന് 267 വിക്കറ്റായി. അതേസമയം ഹര്‍ഭജന് 265 വിക്കറ്റുകളാണുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുംബ്ലെ 62 ടെസ്റ്റുകളില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തി.
Post Your Comments