Latest NewsKeralaNews

‘എന്ത് ചെയ്തിട്ടാ എനിക്ക് ഭീഷണി, ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല’; മരിക്കും മുൻപ് കെ.ടി ജയകൃഷ്ണന്‍ പറഞ്ഞത്

തന്റെ ഗുമസ്തനായിരുന്ന മോഹനന്റെ മരണത്തെ കുറിച്ചും രഞ്ജിത് പുസ്തകത്തിൽ വ്യക്തമാക്കുന്നു.

കൂത്തുപറമ്ബിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം.കെ. രഞ്ജിത്തിന്റെ ആത്മകഥയിൽ വിവാദമായ പല കേസുകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ”ഒരു അഭിഭാഷകന്റെ ഓര്‍മ്മ കുറിപ്പുകള്‍” എന്ന ഗ്രന്ഥത്തിലാണ് കേരളത്തിൽ വിവാദമായ പല കേസുകളെ കുറിച്ചും പ്രതിപാദിക്കുന്നത്. ദേശ സ്‌നേഹിയെന്ന നിലയില്‍ യൗവ്വനകാലം തൊട്ടേ സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായിരുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ എല്ലാം അഭിഭാഷകൻ ആത്മകഥയിൽ വിവരിക്കുന്നു.

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുമായി തനിക്കുണ്ടായിരുന്ന അടുത്തബന്ധത്തെ കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. മരണത്തിന് തൊട്ടുതലേന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത് ”ഞാന്‍ എന്തു ചെയ്തിട്ടാ എനിക്ക് ഭീഷണി, ഞാന്‍ ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല” എന്നാണെന്നും ആ വാക്കുകള്‍ ഇന്നും തന്റെ മനസ്സില്‍ ജയകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകളായി നിലനിൽക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

Also Read:പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവദ്ഗീതയുടെ പകര്‍പ്പു വഹിച്ചുകൊണ്ടുളള കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു

തന്റെ ഗുമസ്തനായിരുന്ന മോഹനന്റെ മരണത്തെ കുറിച്ചും രഞ്ജിത് പുസ്തകത്തിൽ വ്യക്തമാക്കുന്നു.  മോഹനൻ്റെ മരണം തനിക്ക് വലിയൊരു ആഘാതമായിരുന്നുവെന്നും ആ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും രഞ്ജിത് വ്യക്തമാക്കുന്നു. മോഹനന്റെ കൊലപാതക ദിവസം അമ്മ നിര്‍ദ്ദേശിച്ച പ്രകാരം മറ്റൊരാളെ കാണാൻ ആശുപത്രിയിലേക്ക് പോയിരുന്നില്ലെങ്കില്‍ ഇന്ന് ഈ ആത്മകഥയെഴുതാന്‍ ഒരു പക്ഷേ താനുണ്ടാവുമായിരുന്നില്ലെന്ന് ആത്മകഥയിൽ പറയുന്നു.

രണ്ട് തവണ നിയമസഭയിലേക്കും ഒരു തവണ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി രഞ്ജിത് മത്സരിച്ചിട്ടുണ്ട്. സംഘപരിവാര്‍ സഹയാത്രികനെന്ന ഒറ്റക്കാരണത്താല്‍ സമൂഹത്തിലെ പലരിൽ നിന്നും അവഗണനകളും വിമർശനങ്ങളും നേരിട്ടതായി രഞ്ജിത് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button