Latest NewsIndia

അസ്സമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ഞങ്ങള്‍ ധരിച്ച ഷാളില്‍ സി.എ.എ എന്ന്​ എഴുതിയത്​ തടഞ്ഞിട്ടുണ്ട്​. അതിനര്‍ഥം, സാഹചര്യം എന്ത്​ തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന്​ തന്നെയാണ്

ഗുഹാവത്തി: അസമില്‍ നിയമ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്​ നേതാക്കള്‍ ധരിച്ചത്​ സി.എ.എ വിരുദ്ധ ഷാളുകള്‍. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ഉറപ്പു നൽകുകയും ചെയ്തു. അസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കും. ഒരിക്കലും സിഎഎ നടപ്പാക്കില്ലെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. അസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്.ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സ്വന്തം മുഖ്യമന്ത്രിയാണ് അസമിന് വേണ്ടതെന്നും നാഗ്പുപൂരില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ധരിച്ച ഷാളില്‍ സി.എ.എ എന്ന്​ എഴുതിയത്​ തടഞ്ഞിട്ടുണ്ട്​. അതിനര്‍ഥം, സാഹചര്യം എന്ത്​ തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന്​ തന്നെയാണ്​.”ബി.ജെ.പിയും ആര്‍‌.എസ്‌.എസും അസമിനെ ഭിന്നിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോണ്‍ഗ്രസ് ഒന്നിപ്പിച്ചു.

read also: സംസ്ഥാനത്ത് ബിജെപിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പുതിയ വഴികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

പണ്ട്​ പൊതുയോഗങ്ങളില്‍ പ​ങ്കെടുക്കുന്നവര്‍ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു” അദ്ദേഹം പറഞ്ഞു. അസമിലെ തേയില തോട്ടം തൊഴിലാളികളെ ​ചൂഷണം ചെയ്യുന്നത്​ അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button