Latest NewsKeralaNews

‘ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണം’; പിണറായി വിജയനെ ഉപദേശിച്ച് ഇടത് എം.എൽ.എ

‘ജൂനിയർ മാൻഡ്രേക്ക്’ എന്ന സിനിമ മുഖ്യമന്ത്രി പിണറായി വിജയൻ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പൻ. ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും എൽ.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നുമായിരുന്നു കാപ്പൻ പറഞ്ഞത്. യു.ഡി.എഫ് ഏറെ സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്നും ഇതോടെ യുഡിഎഫിന്റെ കഷ്ടകാലം അവസാനിച്ചെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

Also Read:ബംഗാളില്‍ ബിജെപി നേതാവിന്റെ വാഹനത്തിന് നേരെ ബോംബേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് സൂചന

 ‘ജോസ് കെ മാണി മാൻഡ്രേക്ക് ആണ്. ഇടതിൻ്റെ കഷ്ടകാലം ആരംഭിച്ചു. ഇനി വരുന്നതൊക്കെ എൽഡിഎഫിന്റെ വിധി. എംഎൽഎ സ്ഥാനം രാജിവക്കണം എന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇടതു മുന്നണിയിലേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവച്ചതെന്നും’ കാപ്പൻ ഓർമ്മിപ്പിച്ചു.

നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് കാപ്പനെ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button