ന്യൂഡല്‍ഹി: ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്പ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലിയില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തിരുന്ന 20കാരനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയായ ഇയാളുടെ പേര് സന്ദീപ് എന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചു.
Read Also : സംസ്ഥാനത്ത് ബിജെപിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പുതിയ വഴികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞു വിദ്യാര്‍ത്ഥിയെ വിളിക്കാനായി എത്തിയപ്പോഴാണ് സന്ദീപ് തന്റെ മകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്നത് രക്ഷിതാവ് കണ്ടത്. ഇതേത്തുടര്‍ന്നാണ് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഠിക്കാനായി എത്തിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സന്ദീപ് കുത്തിവെയ്പ്പ് എടുത്തതായി വ്യക്തമായത്. എന്‍എസ് സൊല്യൂഷന്‍സ് എന്ന ഇഞ്ചക്ഷനാണ് കുട്ടികള്‍ക്ക് എടുത്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്‍എസ് സൊല്യൂഷന്‍ ഇഞ്ചക്ഷന്‍ നല്‍കിയാല്‍ കുട്ടികളുടെ ഓര്‍മ്മ ശക്തി മെച്ചപ്പെടുമെന്ന് താന്‍ യൂട്യൂബില്‍ കണ്ടതായി സന്ദീപ് പൊലീസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചില വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments