കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ അനുമതി ഇന്ത്യ നൽകിയത്. 5 ലക്ഷം കൊവീഷീൽഡ് വാക്സിൻ നൽകാനാണ് തീരുമാനം.
ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുടെ സൈന്യത്തിന് വാക്സിൻ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ത്യന്‍ സൈന്യം സൗഹൃദരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച രണ്ട് വാക്സിനും വിതരണം ചെയ്യാൻ തന്നെയാണ് തീരുമാനം.
ഒരു ദശലക്ഷം വാക്‌സിനുകളാണ് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവശ്യപ്രകാരം 5 ലക്ഷം വാക്സിനുകൾക്ക് അനുമതി നൽകിയ ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
Post Your Comments