അഹമ്മദാബാദ്: പ്രണയ ദിനത്തിൽ പലരും ഇഷ്ട്ങ്ങൾ തുറന്ന് പറയുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ വ്യത്യസ്തമായൊരു പ്രണയ സമ്മാനമാണ് ഭാര്യയ്ക്ക് അഹമ്മദാബാദ് സ്വദേശിയായ ഒരു ഭർത്താവ് നൽകിയിരിക്കുന്നത്. സ്വന്തം വൃക്കയാണ് ഭാര്യക്ക് ഭർത്താവ് സമ്മാനമായി നൽകിയിരിക്കുന്നത്. 23-ാം വിവാഹ വാർഷികത്തിലാണ് പ്രണയസമ്മാനമായി വൃക്കദാനം ചെയ്യുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
വൃക്കകൾ തകർന്നതിനെ തുടർന്ന് കഴിഞ്ഞ 3 വർഷമായി മരുന്നുകൾ കൊണ്ട് മാത്രം ജീവക്കുന്ന ഭാര്യയ്ക്കാണ് ഭർത്താവ് വൃക്കദാനം ചെയ്യുന്നത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഞായറാഴ്ച നടത്തുമെന്നും അഹമ്മദാബാദിലെ ഡോ. സിദ്ധാർത്ഥ മവാനി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.ഭാര്യയുടെ വേദന കണ്ടാണ് വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് ഭർത്താവ് വിനോദ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഭാര്യ രോഗബാധിതനാണ്, ഒരു മാസം മുമ്പാണ് ഡയാലിസിസ് നടത്തിയത്. അവൾക്ക് 44 വയസ്സായി. പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യമെന്നും വിനോദ് വ്യക്തമാക്കി.
Post Your Comments