കൊവിഡ് ബാധിച്ചതിന് പിന്നാലെ വൃദ്ധയുടെ വിരലുകള്‍ കറുത്തു. ഇറ്റലിയിലാണ് സംഭവമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ വൃദ്ധയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തിലാവുകയായിരുന്നു. ‘യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്കുലാര്‍ ആന്‍ഡ് എന്റോവാസ്കുലാര്‍ സര്‍ജറി’ എന്ന ജേര്‍ണലിലാണ് ഇതിനെ സംബന്ധിച്ച് ചിത്രങ്ങളും റിപ്പോര്‍ട്ടുകളും വന്നിരിയ്ക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 86കാരിയുടെ മൂന്ന് വിരലുകളാണ് മുറിച്ചു മാറ്റിയത്. രക്തക്കുഴലുകള്‍ക്ക് തകരാറുകള്‍ സംഭവിയ്ക്കുകയും ബ്ലഡ് ക്ലോട്ടുകള്‍ രൂപപ്പെടുകയും കറുത്ത നിറത്തിലാകുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് മുറിച്ചു കളയാന്‍ തീരുമാനിച്ചത്. നിരവധി കൊവിഡ് രോഗികളില്‍ ഈ അസുഖം കണ്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments