കൊല്ലം: യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജറോമിന്റെ കാർ അപകടത്തിൽപ്പെട്ടു. കൊല്ലം നീണ്ടകരയിൽ റോഡ് മുറിച്ചു കടന്ന വിവിധ ഭാഷാ തൊഴിലാളിയെ ഇടിച്ച ബൈക്ക് യാത്രികൻ നിയന്ത്രണംവിട്ട് ചിന്ത ജറോം സഞ്ചരിച്ച കാറിനു മുന്നിൽ വീഴുകയായിരുന്നു. അപകടത്തിൽ ചിന്തയുടെ അമ്മയുടെ കാലിനും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
വിവിധ ഭാഷാ തൊഴിലാളിയെ വണ്ടാനം മെഡിക്കൽ കൊളേജ് ആശുപത്രിയിലും ബൈക്ക് യാത്രികനെ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ചിന്തയുടെ പോസ്റ്റ് കാണാം:
കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം, വയനാട്, കാസർഗോഡ്, കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ യുവജന കമ്മീഷൻ അദാലത്തുകൾ ആയിരുന്നു. അദാലത്തുകളിൽ പങ്കെടുത്ത ശേഷം തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും വഴി ചവറ പുത്തൻ തുറയിൽ വച്ച് എതിർ ദിശയിൽ നിന്ന് വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന
ഒരു അതിഥി തൊഴിലാളിയെ ഇടിച്ചു നിയന്ത്രണംവിട്ട് ഞങ്ങൾ സഞ്ചരിച്ച വാഹനത്തിൽ വന്ന് ഇടിക്കുകയുണ്ടായി.
ഉടൻ തന്നെ ഞങ്ങളും പ്രദേശ വാസികളും ഇടപെട്ട് ഇരുവരെയും തൊട്ടടുത്തുള്ള ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇപ്പോള്‍ അതിഥി തൊഴിലാളി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബൈക്ക് യാത്രികൻ കൊല്ലം എൻ.എസ്. ഹോസ്പിറ്റലിലും ചികിത്സയിലാണ്.
read also: ‘ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും പാഴ്ചിലവ്, കുറയ്ക്കണമെന്ന് മലബാര്‍ ദേവസ്വം
എനിക്കും അമ്മയ്ക്കും ഡ്രൈവര്‍ക്കും നിസ്സാര പരുക്കുകളേ ഉള്ളൂ. ചവറയിലെ DYFI പ്രവർത്തകരായ അഭിലാഷ്, ലോയിഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ അതിഥി തൊഴിലാളിയെ സമയബന്ധിതമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അവർ രണ്ട് പേരും ഇപ്പോള്‍ അതിഥി തൊഴിലാളിക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുണ്ട്.
Post Your Comments