തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണമെന്ന് ദേവസ്വം വകുപ്പ്. ഇവയൊക്കെ ദുര്‍വ്യയമാണെന്നാണ് ദേവസ്വം വകുപ്പിന്റെ നിരീക്ഷണം. മലബാര്‍ ദേവസ്വം ബോര്‍ഡിലെ കാര്യമാണെങ്കിലും ദേവസ്വം വകുപ്പിന്റെ നിര്‍ദേശമായതിനാല്‍ ഭാവിയില്‍ മറ്റു ദേവസ്വം ബോര്‍ഡുകളിലും ബാധകമാകാന്‍ നിയമപരമായി സാദ്ധ്യതയുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഈ ആചാരവിരുദ്ധ പരാമര്‍ശം.ദുര്‍വ്യയങ്ങള്‍, പ്രത്യേകിച്ച് ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ പരമാവധി കുറയ്ക്കേണ്ടതാണെന്ന് ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള ചെലവിനങ്ങള്‍ നിയന്ത്രിക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഭാഗത്താണ് പറഞ്ഞിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
read also: യുപിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ ഒടുവിൽ അറസ്റ്റ് ചെയ്തു
അതേസമയം ക്ഷേത്രസങ്കല്പമനുസരിച്ച് വഴിപാടുകള്‍, ഉത്സവങ്ങള്‍ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ താന്ത്രികച്ചടങ്ങുകളുടെ ഭാഗവുമാണെന്ന് തന്ത്രി മണ്ഡലവും വിവിധ ഹൈന്ദവ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഇവയെ ദുര്‍വ്യയമായി കണക്കാക്കാനാവില്ലെന്നും കുറവ് വരുത്താനാവില്ലെന്നും ഹിന്ദു സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
Post Your Comments