ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും കറുത്ത മാസ്‌കിന് വിലക്ക്. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയവരില്‍ കറുത്ത മാസ്‌ക് ധരിച്ചവരോട് മാസ്‌ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കറുപ്പൊഴികെ മറ്റേത് നിറത്തിലുള്ള മാസ്‌കും ധരിക്കാമെന്നാണ് പരിപാടിക്ക് എത്തുന്നവരോട് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള, തമിഴ്‌നാട് സന്ദര്‍ശത്തിനെതിരെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് നടപടി.
Read Also : പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തു
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്തരുമൊരു നിര്‍ദേശം ആരും നല്‍കിയിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ മാസ്‌കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ച് വരുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കറുത്ത നിറത്തോട് എനിക്ക് ഒരു വിരോധവുമില്ല. വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ നിന്നും മാധ്യമങ്ങളെ പുറത്താക്കിയെന്ന പ്രചാരണവും അദ്ദേഹം തള്ളി.
Post Your Comments