കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. യുവ പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 21 വയസുകാരിയായ ദിഷയെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യത്തെ അറസ്റ്റ് കൂടിയാണിത്.
Also read:എൽദോസിന്റെ മാപ്പ് മതേതര കേരളത്തിന് അപമാനം,കോൺഗ്രസ് നിലപാട് വ്യക്തമാക്കണം ; ബി ഗോപാലകൃഷ്ണൻ
കര്‍ഷക സമരത്തില്‍ പിന്തുണ നൽകി ഗ്രേറ്റ ട്വീറ്ററിൽ പങ്കുവെച്ച പോസ്റ്റിൽ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന് വ്യക്തമായിരുന്നു. ഡൽഹി പൊലീസാണ് ഗ്രേറ്റയ്ക്കെതിരെ കേസെടുത്തത്. ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ച ടൂൾക്കിറ്റ് ഒരു കനേഡിയന്‍ സംഘടനയുടേതായിരുന്നു. ഇവര്‍ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഈ സംഘടനയുടെ നടത്തിപ്പുകാര്‍.
ഗ്രേറ്റയുടെ ഈ ട്വീറ്റ് ഇന്ത്യന്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉതകുന്നതും വലിയ ഗൂഢാലോചനയുടെ ഫലവുമാണെന്ന് ഡല്‍ഹി പൊലീസ് കരുതുന്നു. ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. പോപ് താരം റിഹാനയും മിയ ഖലീഫയും കര്‍ഷകസമരത്തെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments