ബെംഗളൂരു: ബി.സി.സി.ഐയുടെ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ വിജയിച്ചു. സഞ്ജു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഇനി വിജയ ഹസാരേ ട്രോഫിക്കുള്ള തയ്യാറെടുപ്പാണെന്നും സഞ്ജു തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി.
Read Also: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അന്തകനെന്ന് കേന്ദ്ര ധനമന്ത്രി ; അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്
സഞ്ജു ഉൾപ്പെടെയുള്ള ആറ് താരങ്ങള്‍ യോയോ ടെസ്റ്റില്‍ പുതിയതായി ചേര്‍ത്ത 2 കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ആദ്യ അവസരത്തില്‍ പരാജയപ്പെട്ട മറ്റു താരങ്ങള്‍. എന്നാൽ രണ്ടാമത്തെ അവസരത്തിൽ സഞ്ജു ടെസ്റ്റ് പാസാവുകയായിരുന്നു.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഫിറ്റ്‌നസ് ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വൻറ്റി 20 പരമ്പരകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയത്.
Post Your Comments