ടോക്കിയോ : ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
Read Also : കേരളത്തിലേക്കില്ല , ടെസ്ലയുടെ രാജ്യത്തെ ആദ്യ കാര്‍ നിര്‍മാണ ഫാക്ടറി കര്‍ണാടകയില്‍
ഫുകുഷിമയിലെ ആണവപ്ലാന്റ് സ്ഥിതി ചെയ്യുന്ന മേഖലയിൽ രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ടോക്യോയിൽ നിന്നും 220 കിലോ മീറ്റർ വടക്ക് ഭാഗത്തായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി പറഞ്ഞു. വലിയ പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം. പ്രകമ്പനത്തിൽ മേഖയിലെ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണതിനാൽ വൈദ്യുതി ബന്ധം മുടങ്ങിയിരിക്കുകയാണ്.
2011 ൽ ഉണ്ടായ ഭൂചലനത്തിന്റെയും സുനാമിയുടെയും പത്താം വാർഷികത്തിന് ഒരു മാസം ശേഷിക്കേയാണ് മറ്റൊരു ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത്. 2011 ലെ ഭൂചലനത്തിലും സുനാമിയിലും 19,000 പേരെയാണ് കാണാതായത്.
Post Your Comments