ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഘട്ട മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ തേര്‍ഡ് അമ്പയറുടെ പിഴവ് വിമർശനത്തിന് ഇടയാക്കി. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ നോട്ടൗട്ട് വിളിക്കാന്‍ തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി അനാവശ്യ തിടുക്കം കാണിച്ചതാണ് വിവാദ വിഷയമായത്. ഇംഗ്ലണ്ട് താരങ്ങള്‍ തേര്‍ഡ് അമ്പയറുടെ പിഴവ് ചൂണ്ടികാണിച്ചതോടെ വീണ്ടും ഇംഗ്ലണ്ട് ടീമിന് ഡിആര്‍എസ് അനുവദിച്ചു.
Read Also: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; ഭർത്താവിനെതിരെ കേസ്
മത്സരത്തിന്‍റെ 75-ാം ഓവറിലാണ് ഇത് സംഭവിച്ചത്. ജാക്ക് ലീച്ചിന്‍റെ പന്ത് പതിച്ചത് രഹാനെയുടെ പാഡിലും പിന്നീട് ഗ്ലൗവിലും തട്ടി ഷോര്‍ട്ട് ലെഗ്ഗില്‍ ക്യാച്ചായി. തുടർന്ന് ഇംഗ്ലണ്ട് താരങ്ങള്‍ വിക്കറ്റിന് അപ്പീല്‍ ചെയ്തു. നോട്ടൗട്ടെന്നായിരുന്നു ഫീല്‍ഡറുടെ തീരുമാനം. ഇതോടെ റിവ്യൂവിന് പോകാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തീരുമാനിക്കുകയായിരുന്നു.
Read Also: 6000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും
റീപ്ലേയും അള്‍ട്രാ എഡ്ജും പരിശോധിച്ച തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി പന്ത് രഹാനെയുടെ ബാറ്റ് കടന്ന് പോയപ്പോള്‍ എഡ്ജ് ചെയ്തില്ലെന്ന് കണ്ട ഉടന്‍ നോട്ടൗട്ട് വിധിക്കുയും ചെയ്തു. എന്നാല്‍ പിന്നീട് മുഴുവന്‍ റീപ്ലേയും സ്റ്റേഡിയത്തിലെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ രഹാനെയുടെ ബാറ്റില്‍ തട്ടാതെ പോയ പന്ത് പാഡില്‍ കൊണ്ടശേഷം ഗ്ലൗസില്‍ തട്ടിയതായി വ്യക്തമായി.
Post Your Comments