ഐശ്വര്യ കേരള യാത്രയ്ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്‌നേഹവും അറിയിക്കുന്നതായി ഉമ്മന്‍ചാണ്ടി. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി ജനങ്ങള്‍ നന്ദി അറിയിച്ചത്. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. പ്രത്യേകിച്ച് തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ക്രൂരതയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാതെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും പിന്‍വാതിലിലൂടെ ജോലിയില്‍ പ്രവേശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..
” ഐശ്വര്യ കേരള യാത്രയ്ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്‌നേഹവും ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുന്നു. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വികാരം ജാഥയില്‍ പ്രതിഫലിക്കുന്നു. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. പ്രത്യേകിച്ച്, തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ക്രൂരതയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാതെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും പിന്‍വാതിലിലൂടെ ജോലിയില്‍ പ്രവേശിപ്പിക്കുന്നു.
കഷ്ടപ്പെട്ട് പഠിച്ച് ജയിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരോട് നീതി പുലര്‍ത്താന്‍ ഇടത് സര്‍ക്കാരിന് സാധിച്ചിട്ടില്ല. അര്‍ഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഈ ക്രൂരതയ്ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല. അര്‍ഹതപ്പെട്ടവരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇടതു സര്‍ക്കാര്‍ ക്യാന്‍സല്‍ ചെയ്തു. അതിനെതിരെ ചെറുപ്പക്കാരന്‍ ഉയര്‍ത്തുന്ന പ്രതിഷേധം നാടിന്റെ വികാരമാണ്. പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ വിഷമം മനസ്സിലാക്കാതെ ക്രൂരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില കുറഞ്ഞ സമയത്താണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ധിച്ചപ്പോള്‍ അധിക നികുതി ഒഴിവാക്കി 617 കോടി രൂപയാണ് വേണ്ടെന്നു വച്ചത്. ഇടതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് ജനങ്ങളോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നികുതി പിന്‍വലിക്കണം.
യുഡിഎഫ് ആവിഷ്‌കരിച്ച എല്ലാ ജനക്ഷേമകരമായ പദ്ധതികളും ഇടത് സര്‍ക്കാര്‍ തകിടം മറിച്ചു. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് എറണാകുളം ജില്ലയ്ക്ക് വികസന നേട്ടങ്ങള്‍ ഉണ്ടായത്. ഒരു വികസന പ്രവര്‍ത്തനവും ചെയ്യാന്‍ ഇടത് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ എന്നെ അവര്‍ കളിയാക്കി. പാവപ്പെട്ടവര്‍ക്ക് വേണ്ടി വില്ലേജ് ഓഫീസര്‍ ആകാന്‍ ഞാന്‍ തയ്യാറാണ്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആളുകള്‍ക്ക് ലഭിച്ച പ്രയോജനങ്ങള്‍ മനസ്സിലാക്കാതെ കുറ്റപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.”
Post Your Comments