ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാര്‍ഷകിനിയമത്തെ പിന്തുണച്ച് അമേരിക്കയിലെ ജനപ്രിയ ഗായികയും നടിയുമായി മേരി മില്‍ ബെന്‍. പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളിലേക്ക് നേരിട്ട് അവകാശം നല്‍കുന്ന ഒന്നാണെന്നും അത് എവിടെ വേണമെങ്കിലും വില്‍ക്കാന്‍ സാധിക്കുമെന്നും അതുവഴി ലാഭം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മേരി മില്‍ ബെന്‍.
നമ്മളെ എല്ലാം ബന്ധപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ ഉള്ളതിനാല്‍ ഇന്ന് നമുക്ക് ഒന്നും ഒളിപ്പിക്കാനാകില്ലെന്നും മേരി ബില്‍ ബെന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി 100 ശതമാനവും ശരിയാണെന്നും അവര്‍ വ്യക്തമാക്കി.
‘ഇന്ത്യന്‍ സ്വപ്‌നങ്ങളിലേക്ക് കര്‍ഷകര്‍ക്ക് ഒരു നേര്‍വഴി തുറന്നുകൊടുക്കുകയാണ് കാര്‍ഷികനിയമം. എതിര്‍പ്പുകള്‍ കണ്ടപ്പോള്‍ എനിക്കും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് തോന്നി. ഈ ബില്ലിലെ ചില പോയിന്‍റുകള്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുപോകുന്നെന്ന് മനസ്സിലായി. എനിക്ക് ഇന്ത്യയോടും ഇന്ത്യക്കാരോടും സ്‌നേഹമുണ്ട്,’ മേരി മില്‍ ബെന്‍ പറഞ്ഞു.
Post Your Comments