Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് കോൺഗ്രസ്: ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധിയെന്ന് കെ സുധാകരൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല

തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ആദ്യാവസാനം വരെ കർഷകർക്കൊപ്പം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also  :  തണ്ണിമത്തന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ..!!

കുറിപ്പിന്റെ പൂർണരൂപം :

കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് നരേന്ദ്ര മോദി.

കർഷകർക്കൊപ്പം ആദ്യാവസാനം നിന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ട്രാക്റ്റർ റാലി നയിച്ചത് സാക്ഷാൽ രാഹുൽ ഗാന്ധി ആണ്.സമരഭൂമിയിൽ സഹായഹസ്തവുമായി നിന്നത് ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ സമരോത്സുക യൗവ്വനം ബി വി ശ്രീനിവാസും അദ്ദേഹത്തിൻ്റെ ചുണക്കുട്ടികളുമാണ്. 2021 ജനുവരി 14 ന് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ കോൺഗ്രസ് വിരുദ്ധത തലച്ചോറിൽ പേറുന്നവരെ ഓർമപ്പെടുത്തുന്നു. “എൻ്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ … ഈ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകും.” ആ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.

Read Also  :  പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഒന്നുകൂടി രാജ്യം തിരിച്ചറിഞ്ഞു: ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെ ചിറകുവിരിച്ച്, കർഷകരടക്കമുള്ള ഗ്രാമീണ ജനതയ്ക്ക് തണലായി നിൽക്കുമ്പോൾ നരേന്ദ്രമോദിയടക്കമുള്ള ഒരു ഫാസിസ്റ്റിനും ഇന്ത്യയെ തകർക്കാനാവില്ല.സകല യാതനകളും സംഘപരിവാറിൻ്റെ കുപ്രചാരണങ്ങളും സഹിച്ചാണ് കർഷകർ ആ സമരഭൂവിൽ കഴിഞ്ഞത്. മോദിയെ മുട്ടുകുത്തിച്ച കർഷകർക്കും കോൺഗ്രസിൻ്റെ സമരഭടൻമാർക്കും അഭിവാദ്യങ്ങൾ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button