ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വീണ്ടും കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി സ്ഥാനം രാജിവച്ചു. രാജ്യസഭയിലെ പ്രസംഗത്തില്‍ നാടകീയമായാണ് ത്രിവേദി എം.പി സ്ഥാനം രാജിവയ്‌ക്കുന്നതായി അറിയിച്ചത്.
എന്നാൽ ജന്മനാടായ പശ്ചിമബംഗാളില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നതും അതിനെക്കുറിച്ച് സഭയിലൊന്നും പറയാനോ അതിന് പരിഹാരം കാണാനോ കഴിയാത്തതിന്റെയും വിഷമത്തില്‍ തന്റെ മനസാക്ഷി പറഞ്ഞതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്ന് ത്രിവേദി അറിയിച്ചു. രാജ്യസഭയിലേക്ക് തന്നെ അയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും ത്രിവേദി പറഞ്ഞു. ഇനി തന്റെ നാട്ടിലെ ജനങ്ങളെ സ്വതന്ത്രമായി സേവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Read Also: ‘വർഗീയമുഖം നൽകരുത്’; യുവാവ് കുത്തേറ്റ് മരിച്ചത് ബിസിനസ് തർക്കം മൂലമെന്ന് പോലീസ്
അതേസമയം മമത ബാനര്‍ജിയുടെ വിശ്വസ്‌തരായ സഹപ്രവര്‍ത്തകനായിരുന്ന ദിനേഷ് ത്രിവേദി കഴിഞ്ഞ കുറച്ചു നാളായി അകല്‍ച്ചയിലായിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുമുണ്ടായി. രാജ്യസഭാംഗത്വം രാജിവച്ച അദ്ദേഹം ബിജെപിയിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദിനേഷ് ത്രിവേദി രാജ്യസഭാംഗമായത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമോ എന്നത് വ്യക്തമല്ല.
Post Your Comments