പശ്ചിമ ബംഗാളില്‍ നിന്ന് നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയ ബച്ചനെ രാജ്യസഭയിലെത്തിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആലോചന. തൃണമൂലിന്റെ ഈ നീക്കം മൂന്ന് തവണ രാജ്യസഭ എം.പിയായ ജയ ബച്ചന്റെ കാലാവധി ഏപ്രില്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ്. അതേസമയം, പാര്‍ട്ടിയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാര്‍ച്ച് 18-ന് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
read also: ഉപതിരഞ്ഞെടുപ്പ്: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി ബംഗാളില്‍ തൃണമൂല്‍
58 രാജ്യസഭാ എം.പിമാരാണ് ഏപ്രില്‍ മാസം കാലാവധി പൂര്‍ത്തിയാക്കുക. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇതില്‍ പത്ത് സീറ്റ് ഒഴിവ് വരുന്നത്. ഇതില്‍ ഭൂരിഭാഗവും ബിജെപിക്ക് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റാണ് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു അംഗത്തെ രാജ്യസഭയില്‍ എത്തിക്കാനുള്ള അംഗബലം മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് തൃണമൂലിന്റെ പിന്തുണക്ക് നീക്കം നടക്കുന്നത്.
Post Your Comments