കര്‍ണാടക : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയില്‍. രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കര്‍ണാടകയ്ക്ക് ശേഷം ജമ്മു-കശ്മീരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ രാജ്യത്താകെ 93 രാജ്യദ്രോഹക്കുറ്റം രജിസ്റ്റര്‍ ചെയ്തപ്പോള്‍ കര്‍ണാടകയില്‍ മാത്രം 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2019-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഇന്ത്യയിലാകെ 96 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരു കേസില്‍ അറസ്റ്റിലായ രണ്ടുപേരെ മാത്രമാണ് ശിക്ഷിച്ചത്. 29 കേസുകളിലായി 29 പേരെയും വെറുതെ വിട്ടു. കര്‍ണാടകയില്‍ 22 കേസുകളില്‍ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. 22 കേസിലും ശിക്ഷ നടപ്പാക്കുകയോ ആരെയും വെറുതെ വിടുകയോ ചെയ്തിട്ടില്ല.
Post Your Comments