കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Read Also: “മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനത്തെത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം ” : ചിന്ത ജെറോം
കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പ്രകടന പത്രികയിലുള്‍പ്പെടെ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണമെന്നും കൗണ്‍സില്‍ പറഞ്ഞു.
സ്വദേശി വല്കരണം, കോവിഡ് വ്യാപന നിയന്ത്രണങ്ങൾ, മറ്റ് സാമ്പത്തിക പ്രതിസന്ധികൾ; ഇവയെ തുടർന്ന് നിരവധി പേര്‍ക്കാണ് ദിനം പ്രതി തൊഴില്‍ നഷ്ടമാകുന്നത്. ചെറുകിട സ്ഥാനപനങ്ങളും മറ്റു വ്യവസായങ്ങളും നടത്തുന്ന പ്രവാസികളില്‍ പലരും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
Read Also: കോവിഡ് 19: ബഹ്റൈനില്‍ 52 പേര്‍ക്ക് കോവിഡ് ബാധിച്ചത് അഞ്ചുപേരില്‍ നിന്ന്
നാടിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിക്ക് മുഖ്യ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സമാശ്വാസം പകരുന്ന പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാര്‍മ്മികമായ ബാധ്യതയുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
Post Your Comments