തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരാണ് മുഖ്യകണ്ണിയെന്ന് ഒന്നാം പ്രതി രതീഷ്. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. സരിത നല്‍കിയ ചെക്കും ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ബെവ്‌ക്കോ – കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനുമായുള്ള സരിതയുടെ ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിക്കാരാണെന്ന് ശബ്ദരേഖയില്‍ സരിത പറയുന്നു. പാര്‍ട്ടിക്കാര്‍ക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്. വാങ്ങുന്ന പണം പാര്‍ട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥര്‍ക്കുമാണെന്നും സരിത പറയുന്നുണ്ട്.
Post Your Comments