ഒഡീഷ: രാജ്യത്തെ ഒറ്റി ഫോട്ടോഗ്രഫര്‍ ഈശ്വര്‍ ചന്ദ്ര ബെഹ്റ. പാകിസ്ഥാന് വേണ്ടി ചാരപ്പണിയിലൂടെ വിവരങ്ങള്‍ കൈമാറിയതിനു ഒഡീഷ സ്വദേശിയായ ഫോട്ടോഗ്രഫര്‍ക്കു ആജീവനാന്തം തടവ്. ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ(ഐടിആര്‍) ഡിആര്‍ഡിഒ ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരനായ ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ കാന്തിപൂര്‍ സ്വദേശി ഈശ്വര്‍ ചന്ദ്ര ബെഹ്റയ്ക്കാണ് ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്ര ശിക്ഷ വിധിച്ചത്. പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. പാകിസ്ഥാനിലെ ഐഎസ്ഐ ഏജന്‍സിക്കും മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Read Also: ഫിംഗര്‍ നാല് വരെയല്ല എട്ട് വരെ’; രാഹുലിനെ തിരുത്തി പ്രതിരോധ മന്ത്രാലയം
എന്നാൽ പോലിസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 121 എ(രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 4, 5 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈശ്വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2007 മുതലാണ് ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിആറില്‍ ഫോട്ടോഗ്രഫറായി ജോലിയില്‍ പ്രവേശിച്ചത്. പ്രതിമാസം 8,000 രൂപയാണ് ശമ്പളം. ഐടിആറിലെ കണ്ട്രോള് ടവറിന്റെ സിസിടിവി വിഭാഗത്തിലായിരുന്നു ജോലി.
Post Your Comments