മസ്കറ്റ് വിമാനത്താവളത്തില്‍ ‘മ്യൂസിയം കോര്‍ണര്‍’ വരുന്നു. മ്യൂസിയം കോര്‍ണര്‍ നിര്‍മ്മിക്കുന്നതിനായി ഒമാന്‍ വിമാനത്താവള കമ്പനിയും നാഷനല്‍ മ്യൂസിയവും തമ്മില്‍ ധാരണപത്രം ഒപ്പുവെച്ചു. നാഷനല്‍ മ്യൂസിയം സെക്രട്ടറി ജനറല്‍ ജമാല്‍ ബിന്‍ ഹസന് അല്‍ മൂസാവിയും ഒമാന്‍ എയര്‍പോര്‍ട്സ് സി.ഇ.ഒ ശൈഖ് അയ്മന് ബിന്‍ അഹ്മദ് അല്‍ ഹുസ്നിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
Read Also: “മാറുന്ന ഇന്ത്യ..മാറുന്ന ഇന്ത്യൻ റെയിൽവേ” ; യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു
കരാറിൽ പറയുന്നത് പ്രകാരം നാഷനല്‍ മ്യൂസിയത്തിലെ ചില ശേഖരങ്ങള്‍ മ്യൂസിയം കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കും. ഒമാന്റെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനാണ് മ്യൂസിയം കോര്ണറിന്റെ ലക്ഷ്യമെന്ന് നാഷനല്‍ മ്യൂസിയം സെക്രട്ടറി ജനറല്‍ അറിയിച്ചു.
Post Your Comments