പാലക്കാട് : സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് അടുത്തതോടെ മതതീവ്രവാദശക്തികള്‍ വിധ്വംസന പ്രവര്‍ത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികള്‍ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു.
Read Also : രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് വൻതുക സംഭാവനയായി നല്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്
പാലക്കാട് നഗരത്തില്‍ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നില്‍ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും നവോത്ഥാന നായകന് പിണറായി പ്രതികരിച്ചില്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കുറ്റകരമായ മൗനമാണ്.
മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫിന്റെ പത്രാധിപര്‍ ആവശ്യപ്പെട്ടത് ?ഗൗരവതരമാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ഇത് പോപ്പുലര്‍ഫ്രണ്ടിന്റെ ആവശ്യമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി വലിയ പ്രചാരണം നടക്കുന്നുണ്ട്. മുസ്ലിംലീഗുമായും ഇടതുമുന്നിയുമായും ബന്ധമുള്ള സംഘടനയാണ് പി.എഫ്.ഐ. കേരളത്തെ കാശ്മീരാകാന്‍ ശ്രമിക്കുന്നവരുമായി രണ്ട് മുന്നണികളും സഖ്യത്തിലാണ്, സുരേന്ദ്രൻ പറഞ്ഞു.
Post Your Comments