Latest NewsIndia

യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം

ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ലണ്ടൻ∙ യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. വാക്സീൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നും യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് പറഞ്ഞു. നിലവിൽ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു.

ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവർ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രമം വേണ്ടിവരും. ആവശ്യമെങ്കില്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും നല്‍കേണ്ടിവരുമെന്നും ഷാരണ്‍ പറയുന്നു. പ്രതിരോധത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച ശേഷം നല്‍കുന്നതാണ് ബൂസ്റ്റര്‍ ഡോസുകള്‍.

നേരത്തെ യുകെയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണ്. എന്നാല്‍ അവയ്ക്ക് സംഭവിക്കുന്ന ജനിതക പരിവര്‍ത്തനം വാക്‌സിനെയും മറികടക്കാന്‍ ശേഷിയുള്ളതാവുമെന്നും ഷാരണ്‍ പറയുന്നു.

read also: വേറെ പ്രസിഡന്റ് വേണ്ട: മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി കമൽഹാസൻ

‘കൂടുതൽ പേരിലേക്ക് പെട്ടെന്നു പടരും എന്നതാണ് ബ്രിട്ടിഷ് വേരിയന്റിന്റെ പ്രത്യേകത. എന്നാൽ മരണത്തിന് കാരണമാകും വിധം പ്രശ്നക്കാരനല്ല. ഇത് ലോകം മുഴുവൻ പരക്കാനാണു സാധ്യത. വൈറസിനെ മറികടക്കും വിധം വാക്സീൻ കണ്ടെത്തുകയോ അല്ലെങ്കിൽ അവയിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകാത്ത വിധം ജനിതക പരിവർത്തനം സംഭവിക്കുകയോ ചെയ്താൽ മാത്രമേ ആശങ്ക വഴിമാറുകയുള്ളൂ…’– ഷാരൺ കൂട്ടിച്ചേർത്തു.

അതേസമയം, ലോകത്ത് ഇതുവരെ 23.66 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിനെ കൂടാതെ മറ്റ് വകഭേദങ്ങളും ലോകത്ത് പല സ്ഥലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും വകഭേദങ്ങളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആശങ്കയോടെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button